പാറക്കടവ്: (nadapuram.truevisionnews.com)അനധികൃതമായി മദ്യം വിതരണം ചെയ്യുന്നുവെന്ന പരാതിക്കിടെ പാറക്കടവിൽ ഓട്ടോറിക്ഷയിൽ മാഹി മദ്യവുമായി യുവാവ് പിടിയിൽ.
താനക്കോട്ടൂർ സ്വദേശി മാവിലാംകുന്നുമ്മൽ അഖിലേഷ് (38 ) നെയാണ് വളയം എസ് ഐ വിഷ്ണുവും സംഘം അറസ്റ്റ് ചെയ്തത്.
പാറക്കട് അങ്ങാടിയിൽ വെച്ച് ഇന്നലെ രാത്രിയാണ് KL 58 ജി 22 96 നമ്പർ ഓട്ടോറിക്ഷയിൽ രണ്ടിലിറ്റർ മാഹിയിൽ വിതരണം ചെയ്യുന്ന മദ്യവുമായി അഖിലേഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
Also read:
#obituary | പള്ളിപ്പൊയിൽ കുമാരൻ അന്തരിച്ചു
മദ്യം കടത്തിയതിന് ഇയാളെ നേരത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഖിലേഷിനെ ഇന്ന് വൈകിട്ട് നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
#Alcohol #autorickshaws #Arrested #Thanakottoor #resident #remand